Online press releases from Directorate, Thiruvananthapuram on 11/03/2015

 

 


അവധിക്കാല ശാസ്ത്ര പ്രവൃത്തിപരിചയ ക്ലാസുകള്‍

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി അവധിക്കാല ശാസ്ത്രക്ലാസുകള്‍ സംഘടിപ്പിക്കുന്നു. അടിസ്ഥാന ശാഖകളിലെ അധ്യയനം കൂടാതെ നാനോടെക്‌നോളജി, ബയോടെക്‌നോളജി, റോബോട്ടിക്‌സ് തുടങ്ങിയ നൂതന ശാഖകള്‍ വരെ കുട്ടികളെ പരിചയപ്പെടുത്തുന്നു. വിദഗ്ദ്ധരായ അധ്യാപകരുടെ ക്ലാസുകള്‍ക്കുപുറമെ ശാസ്ത്രപരീക്ഷണങ്ങള്‍ക്കുള്ള അവസരവും കുട്ടികള്‍ക്ക് ലഭ്യമാക്കും. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, ഗണിതം, അസ്‌ട്രോണമി, ബഹിരാകാശപഠനം, കൃഷി, പരിസ്ഥിതി തുടങ്ങിയവയും ക്ലാസിന്റെ ഭാഗമായിരിക്കും. ഫീസ് - 2000 രൂപ, ജൂനിയര്‍ ബാച്ച് - നാല്, അഞ്ച്, ആറ് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍. സീനിയര്‍ ബാച്ച് - ഏഴ്, എട്ട്, ഒന്‍പത് ക്ലാസുകള്‍ പൂര്‍ത്തീകരിച്ചവര്‍. ആദ്യബാച്ച് ഏപ്രില്‍ ആദ്യവാരവും രണ്ടാമത്തെ ബാച്ച് മെയ് ആദ്യവാരവും ആരംഭിക്കും. പ്രവേശനം - സ്‌ക്രീനിങ് ടെസ്റ്റ് മുഖാന്തിരം. ടെസ്റ്റ് തീയതി മാര്‍ച്ച് 22 ഞായര്‍. സമയം 1.30 ന് ജൂനിയര്‍, മൂന്ന് മണിക്ക് സീനിയര്‍. സ്‌ക്രീനിങ് ടെസ്റ്റിന് മാര്‍ച്ച് 20 വരെ ശാസ്ത്ര സാങ്കേതിക മ്യൂസിയം റിസപ്ഷനില്‍ ഓഫീസ് സമയത്ത് സൗജന്യമായി പേര് രജിസ്റ്റര്‍ ചെയ്യാം. സ്‌കൂള്‍ ഐ.ഡി കാര്‍ഡിന്റെ അസലും പകര്‍പ്പും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകളും കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മ്യൂസിയം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 0471 - 2306024, 2306025. വെബ്‌സൈറ്റ് :www.kstmuseum.com. പി.എന്‍.എക്‌സ്.1112/2015

Maintained by Web & New Media Division, Information & Public Relations Department