A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 17/03/2017

 

 


ജലദിനം: സാക്ഷരതാമിഷന്‍ ലേഖന മത്സരം

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ജലദിനത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജല സാക്ഷരതാ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ മാര്‍ച്ച് 22ന് രാവിലെ 10ന് നടക്കും. ഇതോടനുബന്ധിച്ച് ലേഖന മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്ററി, പത്താംക്ലാസ് വിദ്യാര്‍ത്ഥികള്‍, തുടര്‍ വിദ്യാഭ്യാസ പ്രേരക്മാര്‍, തുല്യതാ പഠിതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് മത്സരം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ 22ന് രാവിലെ ഒന്‍പതിന് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ എത്തണം. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. വിശദവിവരങ്ങള്‍ക്ക് വഞ്ചിയൂരില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാ മിഷന്‍ സംസ്ഥാന ഓഫീസില്‍ നേരിട്ടോ, ഫോണിലോ (04712472253) ബന്ധപ്പെടാം. (പി.ആര്‍.പി 1212/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|