A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 02/03/2017

 

 


ആറ്റുകാല്‍ പൊങ്കാല: ഡ്രൈഡേ പ്രഖ്യാപിച്ചു

ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന് (മാര്‍ച്ച് 3) ആരംഭിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 10 ന് വൈകുന്നേരം ആറ് മണി മുതല്‍ മാര്‍ച്ച് 11 ന് വൈകുന്നേരം ആറ് മണിവരെ ആറ്റുകാല്‍ ക്ഷേത്രത്തിന്റെ ഏഴ് കിലോമീറ്റര്‍ ചുറ്റളവിലെ ആറ്റുകാല്‍, കുര്യാത്തി, മണക്കാട്, കളിപ്പാന്‍കുളം, കമലേശ്വരം, അമ്പലത്തറ, ശ്രീവരാഗം, പെരുന്താന്നി, പാല്‍ക്കുളങ്ങര, ശ്രീകണ്‌ഠേശ്വരം, ഫോര്‍ട്ട്, ചാല, തമ്പാനൂര്‍, ആറന്നൂര്‍, വലിയശാല, കാലടി, നെടുങ്കാട്, കരമന, തൈക്കാട്, പാളയം, വഞ്ചിയൂര്‍, ജഗതി, മുട്ടത്തറ, മേലാന്‍കോട്, മാണിക്യവിളാകം, വഴുതക്കാട്, തിരുവല്ലം, പേട്ട, ചാക്ക, പാപ്പനംകോട്, നേമം എന്നീ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ എസ്. വെങ്കടേസപതി ഡ്രൈഡേ പ്രഖ്യാപിച്ചു. 40 ലക്ഷത്തോളം ഭക്തജനങ്ങള്‍ എത്തുന്ന മഹോത്സവത്തിന് സുരക്ഷയും ക്രമസമാധാനവുമുറപ്പാക്കേണ്ടതിന്റെ സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെയടിസ്ഥാനത്തിലാണ് നടപടി. പ്രദേശങ്ങളില്‍ മദ്യക്കടത്ത്, വില്‍പ്പന, ശേഖരണം, വ്യാജമദ്യം എന്നിവ സംബന്ധിച്ചുള്ള പരിശോധനയ്ക്കും മറ്റ് നടപടികള്‍ക്കും തിരുവനന്തപുരം ഡ്യൂട്ടി എക്‌സൈസ് കമ്മിഷണറെയും ചുമതലപ്പെടുത്തി. (പി.ആര്‍.പി 1158/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|