A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 17/03/2017

 

 


ട്രാന്‍സ് ജന്‍ഡര്‍ തുടര്‍ വിദ്യാഭ്യാസ സര്‍വെ സംസ്ഥാനതല ഉദ്ഘാടനം 21 ന്

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ട്രാന്‍സ് ജന്‍ഡര്‍ വിഭാഗത്തിലുള്ളവരുടെ വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കിയുള്ള വിവരശേഖരണം മാര്‍ച്ച് 21 മുതല്‍ 31 വരെ നടത്തും. വിവരശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 21 ന് ചൊവ്വാഴ്ച രാവിലെ 10ന് തിരുവനന്തപുരം, കുന്നുകുഴി വാര്‍ഡില്‍ (ബാര്‍ട്ടന്‍ഹില്‍ പാര്‍ക്ക്, ലോ കോളേജ് ജംഗഷനില്‍) നടക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. എംഎല്‍എ കെ മുരളീധരന്‍ അധ്യക്ഷനാവും. മേയര്‍ വി കെ പ്രശാന്ത്, കൗണ്‍സിലര്‍ ഐ പി ബിനു, കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല എന്നിവര്‍ പങ്കെടുക്കും. (പി.ആര്‍.പി 1213/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|