A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 25/05/2017

 

 


തിരുവനന്തപുരം ഇനി സമ്പൂര്‍ണ വൈദ്യുതവത്കൃത ജില്ല

തിരുവനന്തപുരം സമ്പൂര്‍ണ വൈദ്യുതവത്കൃത ജില്ലയായി പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപനം നടത്തി. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത നേട്ടമാണ് കേരളം കൈവരിച്ചതെന്ന് പ്രഖ്യാപന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള ജനോപകാര പ്രദമായ കാര്യങ്ങള്‍ മറച്ചുവച്ച് വ്യാജ പ്രചാരണം നടത്താന്‍ ബോധപൂര്‍വം ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി മന്ത്രി പറഞ്ഞു. നിരാലംബരെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും കാണുന്ന കണ്ണുള്ള സര്‍ക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പട്ടിണി പാവങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തുക എന്നുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സമ്പൂര്‍ണ വൈദ്യുതിവത്ക്കരണത്തിനായി ജില്ലയില്‍ പുതുതായി 1,50,000 കണക്ഷനുകളാണ് നല്‍കിയത്. ഇതില്‍ 30,000 വീടുകള്‍ക്ക് വയറിംഗ് ജോലികള്‍ കൂടി ചെയ്ത് കൊടുത്താണ് വകുപ്പ് ഈ നേട്ടം കൈവരിച്ചത്. ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, സ്വകാര്യ വ്യക്തികള്‍, വകുപ്പിലെ തൊഴിലാളികള്‍ തുടങ്ങിയവരെല്ലാം ഇതില്‍ പങ്കാളികളായി. എം.എല്‍.എ മാരായ ഡി.കെ. മുരളി, ബി. സത്യന്‍, ഐ.ബി സതീഷ്, ആന്‍സലന്‍, സി.കെ ഹരീന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ത്രിതല പഞ്ചായത്തംഗങ്ങള്‍, ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. (പി.ആര്‍.പി 1395/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|