A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 31/05/2017

 

 


റേഷന്‍ കാര്‍ഡ് ഇന്നുമുതല്‍

ജില്ലയിലെ പുതുക്കിയ റേഷന്‍കാര്‍ഡുകളുടെ വിതരണം ഇന്ന് ആരംഭിക്കും. കാര്‍ഡുടമകളോ കാര്‍ഡുടമ നിര്‍ദേശിച്ചിട്ടുള്ള കാര്‍ഡിലെ ഏതെങ്കിലും അംഗമോ നിലവിലെ റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ രേഖകളും സഹിതം ഹാജരായി പുതിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റാം. മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡിന്റെ വില 50 രൂപയും പൊതുവിഭാഗത്തിലെ കാര്‍ഡിന്റെ വില 100 രൂപയുമാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന മുന്‍ഗണനാ വിഭാഗത്തിലും എ.എ.വൈ. വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് റേഷന്‍ കാര്‍ഡ് സൗജന്യമാണ്. തിരുവനന്തപുരം (സൗത്ത്) സിറ്റി റേഷനിംഗ് ഓഫീസ് പരിധിയിലെ 161, 162, 164 നമ്പര്‍ റേഷന്‍ ഡിപ്പോകളിലെ കാര്‍ഡുകളുടെ വിതരണം ഇന്ന് ചാക്ക വൈ.എം.എ ഹാളിലും തിരുവനന്തപുരം നോര്‍ത്ത് സിറ്റി റേഷനിംഗ് ഓഫീസിന്റെ എ.ആര്‍.ഡി നമ്പര്‍ 19 (കുറവന്‍കോണം), 4, 20 (ടോള്‍ ജംഗ്ഷന്‍ കവടിയാര്‍), 15 (പി.റ്റി.പി ജംഗ്ഷന്‍, മരപ്പാലം, പട്ടം) എന്നീ കടകളിലെ റേഷന്‍ കാര്‍ഡുകള്‍ അതത് റേഷന്‍ കടകളിലും വിതരണം ചെയ്യും. എ.ആര്‍.ഡി നമ്പര്‍ 01 (മുറിഞ്ഞപാലം), 11, 128 (കുമാരപുരം) എന്നീ റേഷന്‍കടകളിലെ കാര്‍ഡുകള്‍ ജൂണ്‍ രണ്ടിനും എ.ആര്‍.ഡി. 12, 13 (പരുത്തിപ്പാറ), 16 (എല്‍.ഐ.സി പട്ടം), 17 (കേശവദാസപുരം) എന്നീ റേഷന്‍ കടകളിലെ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ മൂന്നിനും വിതരണം ചെയ്യും. മറ്റ് കടകളിലെ കാര്‍ഡ് വിതരണ തീയതി പിന്നീട് അറിയിക്കും. (പി.ആര്‍.പി 1412/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|