A+ | Reset | A-

 

 

   
Online PRESS RELEASES from Thiruvananthapuram on 27/06/2017

 

 


കാര്‍ഷികവിള ഇന്‍ഷുറന്‍സ്

വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സംസ്ഥാന കൃഷി വകുപ്പ് എല്ലാ പ്രധാന കാര്‍ഷിക വിളകള്‍ക്കും ചെറിയ പ്രീമിയം തുക ഈടാക്കി ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജൂലൈ ഒന്ന് വിള ഇന്‍ഷുറന്‍സ് ദിനമായി ആചരിക്കുന്നു. വരള്‍ച്ച, വെള്ളപൊക്കം, വന്യജീവി ആക്രമണം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, ഇടിമിന്നല്‍, ഭൂമികുലുക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങി വിവിധ പ്രകൃതിക്ഷോഭങ്ങളാല്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ക്കാണ് പദ്ധതിപ്രകാരം നഷ്ടപരിഹാരം ലഭിക്കുന്നത്. ഇതിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും ജൂലൈ ഒന്നിന് നടക്കുന്ന വിള ഇന്‍ഷുറന്‍സ് കാമ്പയിനില്‍ ജില്ലയിലെ കര്‍ഷകര്‍ പങ്കെടുക്കണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജി. ജയശ്രീ അറിയിച്ചു. കര്‍ഷകന്റെ സാമ്പത്തിക നഷ്ടത്തിന് ആനുപാതികമായി നഷ്ടപരിഹാര തുകയില്‍ പത്തിരട്ടിവരെ സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്നും വകുപ്പിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് അതത് കൃഷി ഭവനുകളുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ വിള ഇന്‍ഷുര്‍ ചെയ്യേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു. (പി.ആര്‍.പി 1507/2017)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|