A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 02/04/2016

 

 


സൗജന്യ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സ്

ഡോ.ബി.ആര്‍. അംബേദ്ക്കറുടെ 125 -ാമത് ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലാ നെഹ്‌റു യുവകേന്ദ്ര സൗജന്യ സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സ് നടത്തും. ഞായറാഴ്ചകളിലും മറ്റ് സര്‍ക്കാര്‍ അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസ്. സര്‍ക്കാര്‍ പ്രസിദ്ധീകരണങ്ങളായ എംപ്ലോയ്‌മെന്റ് ന്യൂസ്, യോജന, കുരുക്ഷേത്ര എന്നിവയുടെ വരിക്കാരാകുന്നതിന് ഒരു വര്‍ഷത്തേക്ക് 1000 രൂപ നല്‍കണം. എട്ടാം ക്ലാസിലും പ്ലസ്ടുവിനും മധ്യേ പഠിക്കുന്നവര്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 125 പേരെ പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുക്കും. താല്പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വന്തം വിലാസം എഴുതി സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം ഏപ്രില്‍ 10 ന് മുമ്പായി ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, വഞ്ചിയൂര്‍ പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ അപേക്ഷിക്കണം. സമ്പര്‍ക്ക നമ്പര്‍ 9400179081, 0471 -2301206 പി.എന്‍.എക്‌സ്. 1200/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|