A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/08/2017

 

 


തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം ആചരിച്ചു

ഐക്യരാഷ്ട്ര സഭ എല്ലാ വര്‍ഷവും ആഗസ്റ്റ് ഒന്‍പതിന് തദ്ദേശീയ ജനതയുടെ അന്തര്‍ദേശീയ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലും ദിനാചരണം സംഘടിപ്പിച്ചു. പട്ടികവര്‍ഗ വികസന വകുപ്പും കിര്‍ത്താഡ്‌സും സംയുക്തമായി സംസ്ഥാനത്തെ പ്രാക്തന ഗോത്രവര്‍ഗക്കാര്‍ താമസിക്കുന്ന തെരഞ്ഞെടുത്ത 16 കോളനികളിലാണ് പരിപാടികള്‍ നടന്നു. സെമിനാറുകള്‍, ക്ലാസുകള്‍, പട്ടികവര്‍ഗ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം, ഊരുമൂപ്പന്‍മാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച് 2007 സെപ്തംബര്‍ 13ന് ഐക്യരാഷ്ട്ര സഭ നടത്തിയ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷികാചരണത്തിന്റെ ഭാഗമായി പട്ടിക വര്‍ഗ വികസന വകുപ്പ് സെപ്റ്റംബര്‍ 13ന് സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ മേഖലകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് സംഘാടനം. പി.എന്‍.എക്‌സ്.3531/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|