A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 11/10/2017

 

 


മത്‌സ്യബന്ധന തുറമുഖങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു

നിര്‍മ്മാണം നടക്കുന്നതും ഡ്രെഡ്ജിംഗ് നടക്കുന്നതുമായ മത്‌സ്യബന്ധന തുറമുഖങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക്, ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ഡര്‍ബാര്‍ ഹാളില്‍ നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തു. ചേര്‍ത്തലയിലെ ചേത്തി, കണ്ണൂര്‍ മാപ്പിള ബേ, തലശേരി തലായ്, തൃശൂര്‍ ചേറ്റുവ, എറണാകുളം ചെല്ലാനം എന്നീ മത്‌സ്യബന്ധന തുറമുഖങ്ങളുടെ പ്രശ്‌നങ്ങളാണ് ചര്‍ച്ച ചെയ്തത്. മാപ്പിളബേ തുറമുഖത്ത് അടിഞ്ഞുകൂടിയ മണ്ണ് നേരത്തെ നിശ്ചയിച്ച ടെണ്ടര്‍ നിരക്കില്‍ ആര്‍ക്കുവേണമെങ്കിലും എടുക്കാനുള്ള അനുമതിയുണ്ടാവണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുണ്ടായി. തലായിലെ പുലിമുട്ട് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ചേറ്റുവയില്‍ മണ്ണിടിച്ചിലുണ്ടായ തീരത്ത് ജിയോബാഗുകള്‍ സ്ഥാപിക്കാന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ നിര്‍ദ്ദേശം നല്‍കി. ചെല്ലാനത്തെ പ്രവൃത്തികള്‍ വേഗത്തില്‍ നടപ്പാക്കണമെന്നും അറിയിച്ചു. എം. എല്‍. എമാരായ കെ. വി. അബ്ദുള്‍ ഖാദര്‍, കെ. ജെ. മാക്‌സി, വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.4362/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|