A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/07/2017

 

 


ലൈഫ് മിഷന്‍ ഗുണഭോക്തൃ സര്‍വേ പട്ടിക പ്രസിദ്ധീകരിച്ചു

ലൈഫ് മിഷന്‍ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് കുടുംബശ്രീ നടത്തിയ സര്‍വേ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലെ കരട് ഗുണഭോക്തൃ പട്ടിക യൂസര്‍നൈയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.lifemission.org.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കരട് പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണ സമിതികള്‍ പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കി ജൂലൈ 30ന് പ്രസിദ്ധപ്പെടുത്തും. ഇതു സംബന്ധിച്ച ആക്ഷേപങ്ങള്‍ രണ്ടു ഘട്ടങ്ങളിലായി പരിശോധിച്ച്, പട്ടിക ആഗസ്റ്റ് 31ന് പുന:പ്രസിദ്ധപ്പെടുത്തും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ 20 വരെയുളള കാലയളവില്‍ പ്രത്യേക ഗ്രാമസഭ/വാര്‍ഡ് സഭ കൂടി അംഗീകരിക്കുന്ന പട്ടിക ഭരണസമിതികള്‍ അംഗീകരിച്ച് അന്തിമ ഗുണഭോക്ത്യ പട്ടിക സെപ്റ്റംബര്‍ 25ന് പ്രസിദ്ധീകരിക്കും. ലൈഫ് സര്‍വേയുടെ കരട് ഗുണഭോക്തൃ പട്ടികയുടെ പ്രസിദ്ധീകരണം, അപ്പീല്‍ നടപടികള്‍, അന്തിമ ഗുണഭോക്തൃ പട്ടികയുടെ പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ വഴി ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ട നടപടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍മാരും സ്വീകരിക്കണമെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒ അറിയിച്ചു.. പി.എന്‍.എക്‌സ്..2995/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|