A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/03/2017

 

 


ആയുര്‍വേദ തെറാപ്പിസ്റ്റ്/ഫാര്‍മസിസ്റ്റ്/നഴ്‌സിംഗ് സപ്ലിമെന്ററി പരീക്ഷ

2016 നവംബര്‍/ഡിസംബര്‍ മാസത്തില്‍ നടത്തിയ സര്‍ക്കാര്‍ ആയുര്‍വേദ പാരാമെഡിക്കല്‍ തെറാപ്പിസ്റ്റ്/നഴ്‌സിംഗ്/ഫാര്‍മസിസ്റ്റ് കോഴ്‌സുകളുടെ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലും, അതത് കോളേജുകളില്‍ നിന്നും അറിയാം. മാര്‍ക്ക്‌ലിസ്റ്റുകള്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നിന്നും മാര്‍ച്ച് 20 മുതല്‍ വിതരണം ചെയ്യും. പാരാമെഡിക്കല്‍ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 27 വൈകിട്ട് അഞ്ചുവരെ നേരിട്ട് അപേക്ഷിക്കാം. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി ഒരു പേപ്പറിന് നൂറ്റിയന്‍പത് രൂപ നിരക്കില്‍ 0210-03-101-98 എക്‌സാം ഫീസ് ആന്റ് അദര്‍ ഫീസ് എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കിയ അസല്‍ ചെലാന്‍ സഹിതം ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍, ആരോഗ്യഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതിക്കുശേഷം ലഭിക്കുന്നതും, അപൂര്‍ണവുമായ അപേക്ഷകള്‍ നിരസിക്കും. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിര്‍ദ്ദിഷ്ട ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോറം എല്ലാ ആയുര്‍വേദ കോളേജുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റിന്റെ ഫീസായ നൂറ്റിയന്‍പത് രൂപ 0210-03-101-98 എക്‌സാം ഫീസ് ആന്റ് അദര്‍ റസീറ്റ്‌സ് എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ അടച്ചതിന്റെ അസല്‍ ചെലാനും 35 രൂപയുടെ (രജിസ്‌ട്രേഡ് തപാലിന് ആവശ്യമായ പോസ്റ്റേജ് സ്റ്റാമ്പ്) തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ 34 x 24 സെ.മീ വലിപ്പത്തിലുള്ള കവറും സഹിതം ഡയറക്ടര്‍, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റ്, ആരോഗ്യഭവന്‍, എം.ജി. റോഡ്, തിരുവനന്തപുരം - 1 എന്ന വിലാസത്തില്‍ അയക്കണം. പരീക്ഷാ ഫലങ്ങളും അപേക്ഷാഫോറവും മറ്റു വിശദവിവരങ്ങളും www.ayurveda.kerala.gov.in-ല്‍ ലഭിക്കും. പി.എന്‍.എക്‌സ്.1062/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|