A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/03/2017

 

 


പട്ടികജാതി ഉപദേശക സമിതി പുന:സംഘടിപ്പിച്ചു

സംസ്ഥാന പട്ടികജാതി ഉപദേശകസമിതി പട്ടികജാതി പിന്നാക്ക സമുദായക്ഷേമ വികസന മന്ത്രി എ.കെ. ബാലന്‍ ചെയര്‍മാനായും പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കണ്‍വീനറായും പുന:സംഘടിപ്പിച്ചു. ഇ. ഗംഗാധരന്‍, ഇ. രമേശ് ബാബു, വേലായുധന്‍ വള്ളിക്കുന്ന്, എസ്. അജയകുമാര്‍, കെ. രാധാകൃഷ്ണന്‍, എ.കെ. ബാബു, എം.കെ. ശിവരാജന്‍, ബീനാ രമേശന്‍, പി.കെ. കുമാരന്‍, ജി. സുന്ദരേശന്‍, അഡ്വ. എ. ശ്രീധരന്‍, ബാബു ചിങ്ങാരത്ത്, പയറുംമൂട് വിജയന്‍ എന്നിവരാണ് അനൗദ്യോഗികാംഗങ്ങള്‍. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, പട്ടികജാതി/വര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, ഗ്രാമവികസനം, ഭവന നിര്‍മ്മാണം തദ്ദേശസ്വയംഭരണം, ആസൂത്രണവും സാമ്പത്തികകാര്യവും, പൊതു വിദ്യാഭ്യാസം, സഹകരണം, തൊഴില്‍ വകുപ്പുകളുടെ സെക്രട്ടറിമാര്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍, പട്ടികജാതി/വര്‍ഗ വികസന കമ്മീഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍, കേരള ഫീല്‍ഡ് പബ്ലിസിറ്റി റീജിയണല്‍ ഓഫീസര്‍, കിര്‍ത്താഡ്‌സ് ഡയറക്ടര്‍,പട്ടികജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, മാനേജിംഗ് ഡയറക്ടര്‍, പട്ടികവര്‍ഗ വികസന വകുപ്പ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍മാര്‍ എന്നിവര്‍ ഔദ്യോഗികാംഗങ്ങളാണ്. രണ്ടുവര്‍ഷമായിരിക്കും സമിതിയുടെ കാലാവധി. പി.എന്‍.എക്‌സ്.1094/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|