A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/09/2017

 

 


വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി 192 വീടുകള്‍ നല്‍കും: മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ *മുട്ടത്തറയില്‍ വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തി

കടല്‍ക്ഷോഭത്തില്‍ ഭവനരഹിതരായി ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ ഫിഷറീസ് വകുപ്പ് മുട്ടത്തറയില്‍ നിര്‍മിക്കുന്ന വീടുകള്‍ ക്രിസ്തുമസിനു മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. മുട്ടത്തുറയില്‍ നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണ പുരോഗതി വിലയിരുത്തിയശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുക എന്ന ലൈഫ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം ആദ്യമായി പൂര്‍ത്തിയാക്കുന്നത് ഫിഷറീസ് വകുപ്പിന്റെ ഈ പദ്ധതിയിലൂടെയായിരിക്കും. മൂന്നേക്കര്‍ സ്ഥലത്ത് പതിനേഴേമുക്കാല്‍ കോടി ചെലവില്‍ രണ്ടു നിലകളിലായി എട്ടു വീടുകള്‍ വീതമുള്ള 24 യൂണിറ്റുകളാണ് മുട്ടത്തറയില്‍ പൂര്‍ത്തിയായിവരുന്നത്. ഇതില്‍ ആറ് യൂണിറ്റുകളുടെ രണ്ടു നിലകളും 13 യൂണിറ്റുകളുടെ ഒന്നാം നിലയും നിര്‍മാണം പൂര്‍ത്തിയായി. ബാക്കിയുള്ളവ എത്രയും വേഗം പൂര്‍ത്തിയാക്കും. പദ്ധതിത്തുകയുടെ 24.62 ശതമാനം ഇതുവരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായി. 192 കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി ഈ ഡിസംബറില്‍ രണ്ട് ബെഡ്‌റൂമും സിറ്റൗട്ടും അടുക്കളയും അടങ്ങുന്ന എല്ലാ സൗകര്യങ്ങളുമുള്ള വീടുകള്‍ സമ്മാനിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്ക് അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും ജീവിക്കാന്‍ ഈ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണിത്. തീരത്തുനിന്നുനിന്ന് 50മീറ്ററിനകത്ത് ഒന്നും രണ്ടും ലൈനില്‍ താമസിച്ചിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇപ്പോള്‍ വീടുകള്‍ അനുവദിച്ചിരിക്കുന്നത്. മൂന്നാമത്തെ ലൈനിലുള്ളവരെ അടുത്ത ഘട്ടത്തില്‍ പരിഗണിക്കും. മുട്ടത്തറ പ്രോജക്ടിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് നവംബറോടെ കാരോടും അടിമലത്തുറയിലും നിര്‍മിക്കുന്ന വീടുകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. തീരദേശ വികസന കേര്‍പ്പറേഷനാണ് പദ്ധതിയുടെ ഡിസൈന്‍ തയ്യാറാക്കിയത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കേണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പി.എന്‍.എക്‌സ്.4088/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|