A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 24/02/2017

 

 


കേരള-തെലങ്കാന സാംസ്‌കാരിക പൈതൃകോത്സവത്തിന് ഇന്ന് (ഫെബ്രുവരി 25) തുടക്കം

*മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും സാംസ്‌കാരിക വകുപ്പ് തെലങ്കാല സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ഹൈദരാബാദില്‍ നടത്തുന്ന മൂന്ന് ദിവസത്തെ കേരള-തെലങ്കാന സാംസ്‌കാരിക പൈതൃകോത്സവത്തിന് ഇന്ന് (ഫെബ്രുവരി 25) തുടക്കമാകും. വൈകിട്ട് 06.30 ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ സാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അദ്ധ്യക്ഷത വഹിക്കും. തെലങ്കാന സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി അസ്മിര ചന്ദുലാല്‍ മുഖ്യാതിഥിയാകും. ഏഴാച്ചേരി രാമചന്ദ്രന്‍, സുനില്‍ പി ഇളയിടം, പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍, തെലങ്കാന ടൂറിസം സെക്രട്ടറി ബി വെങ്കിടേശ്വം, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ,് തെലങ്കാന മുഖ്യമന്ത്രിയുടെ ഒഎസ്ഡി പ്രിയങ്ക വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഫെബ്രുവരി 25,26,27 തിയ്യതികളില്‍ ഹൈദ്രാബാദിലെ പ്രിയദര്‍ശിനിഹാള്‍, ജവഹര്‍ ബാലഭവന്‍ പബ്ലിക് ഗാര്‍ഡന്‍സ്, രവീന്ദ്രഭാരതി കോണ്‍ഫറന്‍സ് ഹാള്‍, ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിന്റെ സമ്പന്നമായ പൈതൃകവും കലകളും പ്രവാസി മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ രാജ്യത്തിനകത്തും പുറത്തും സംഘടിപ്പിക്കാന്‍ പോകുന്ന പൈതൃകോത്സവങ്ങളില്‍ ആദ്യത്തേതാണ് ഹൈദരാബാദില്‍ നടക്കുന്നത്. തെലങ്കാന സംസ്ഥാനത്തെ മലയാളികളുടെ സംഘടനകള്‍ ഈ കൂട്ടായ്മയില്‍ പങ്കെടുക്കും. വൈവിധ്യമാര്‍ന്ന നാടന്‍കലാപരിപാടികള്‍, സെമിനാറുകള്‍, പുരാവസ്തു, പുരാരേഖാ പ്രദര്‍ശനം, ചിത്രകലാപ്രദര്‍ശനം, വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രശ്‌നോത്തരി, ചിത്രരചനാ മത്സരങ്ങള്‍, പുസ്തകപ്രദര്‍ശനം, സിനിമാ പ്രദര്‍ശനം എന്നിവയുണ്ടാകും. 26 ന് പ്രിയദര്‍ശിനി ഹാളില്‍ നടക്കുന്ന സാഹിത്യ സെമിനാറിലും സംവാദത്തിലും എന്‍ എസ് മാധവന്‍, സുജാ സൂസന്‍ ജോര്‍ജ്ജ്, അശോകന്‍ ചരുവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള ഭാരത് ഭവന്‍, ഫോക്ക്‌ലോര്‍ അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, മലയാളം മിഷന്‍, കേരള ബുക്ക് മാര്‍ക്ക് സൊസൈറ്റി, പുരാരേഖ-പുരാവസ്തു, മ്യൂസിയം വകുപ്പുകളുടെയും സഹകരണത്തോടെയാണ് സാംസ്‌കാരിക പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. പി.എന്‍.എക്‌സ്.800/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|