A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 23/11/2015

 

 


സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും ഇനി മലയാളത്തില്‍

സെക്രട്ടേറിയറ്റ്, സെക്രട്ടേറിയറ്റിതര വകുപ്പുകള്‍, പൊതുമേഖലാ അര്‍ദ്ധ സര്‍ക്കാര്‍ - സ്വയംഭരണ / സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പുറപ്പെടുവിക്കുന്ന എല്ലാവിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും മലയാളത്തില്‍ മാത്രമായിരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ ഔദ്യോഗിക ഭാഷാ ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാവിധ ഉത്തരവുകളും സര്‍ക്കുലറുകളും മറ്റു കത്തിടപാടുകളും 1969-ലെ കേരള ഔദ്യോഗിക ഭാഷകള്‍ ആക്ടിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ പ്രകാരം ന്യൂനപക്ഷ ഭാഷകളിലും ഇവ ഒഴികെയുള്ള എല്ലാംതന്നെ മലയാളത്തില്‍ മാത്രമായിരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാ വകുപ്പ് തലവന്മാരും ഇതര സ്ഥാപനമേധാവികളും ഈ വിഷയത്തില്‍ അതീവ ശ്രദ്ധചെലുത്തേണ്ടതും ബന്ധപ്പെട്ട എല്ലാവര്‍ക്കും ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നത് അതീവ ഗൗരവത്തോടെ കാണുമെന്നും ഇത്തരം ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പി.എന്‍.എക്‌സ്. 5362/15

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|