A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/02/2016

 

 


സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2015 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ പ്രോഗ്രാമുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്ററികള്‍, ഇതേ കാലയളവില്‍ പ്രസാധനം ചെയ്ത ടെലിവിഷന്‍ സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ടെലിവിഷന്‍ സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. അപേക്ഷാഫോറവും നിബന്ധനകളും തിരുവനന്തപുരത്തുള്ള അക്കാദമിയുടെ ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജില്ലാ ഓഫീസുകള്‍, ടെലിവിഷന്‍ സംഘടനകളായ ആത്മ, കോണ്‍ട്രാക്ട് എന്നിവിടങ്ങളില്‍ നിന്ന് ഫെബ്രുവരി 16 മുതല്‍ ലഭിക്കും. അക്കാദമി വെബ്‌സൈറ്റില്‍ (www.keralafilm.com) നിന്നും അപേക്ഷാഫോറവും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം. തപാലില്‍ ലഭിക്കാന്‍ 25 രൂപ സ്റ്റാമ്പ് ഒട്ടിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം - 10 വിലാസത്തില്‍ അയയ്ക്കണം. അപേക്ഷകള്‍ ഫെബ്രുവരി 29 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ചലച്ചിത്ര അക്കാദമിഓഫീസില്‍ ലഭിക്കണം. പി.എന്‍.എക്‌സ്.646/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|