A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/02/2016

 

 


ഹരിതമുദ്ര അവാര്‍ഡിന് അപേക്ഷിക്കാം

ദ്യശ്യ-ശ്രാവ്യ-അച്ചടി മാധ്യമങ്ങള്‍ വഴി മലയാളത്തില്‍ പ്രസിദ്ധീകരിച്ച/പ്രക്ഷേപണം ചെയ്ത മികച്ച കാര്‍ഷിക പരിപാടിക്ക് കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഹരിത മുദ്ര അവാര്‍ഡ് നല്‍കുന്നു. നോമിനേഷന്‍ ഏപ്രില്‍ 15 ന് മുന്‍പ് ലഭിക്കും വിധം പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍,തിരുവനന്തപുരം വിലാസത്തില്‍ അയക്കണം.നോമിനേഷനുകള്‍ അയക്കുന്ന കവറിന്റെ പുറത്ത് ഹരിത മുദ്ര അവാര്‍ഡ് എന്ന് പ്രത്യേകം രേഖപ്പെടുത്തണം. 50000 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.അച്ചടി മാധ്യമങ്ങള്‍ കാര്‍ഷിക പംക്തികള്‍ക്കുളള ഹരിത മുദ്ര അവാര്‍ഡിന് 2015-2016 വര്‍ഷം പ്രസിദ്ധീകരിച്ചതില്‍ നിന്ന് തെരഞ്ഞെടുത്ത പത്ത് പംക്തികളുടെ വീതം ഫോട്ടോകോപ്പി സമര്‍പ്പിക്കണം. ദ്യശ്യമാധ്യമങ്ങള്‍ കാര്‍ഷിക പരിപാടികള്‍ക്കുളള ഹരിത മുദ്ര അവാര്‍ഡിന് 2015-2016 വര്‍ഷം സംപ്രേക്ഷണം ചെയ്ത പരിപാടികളില്‍ നിന്ന് തെരഞ്ഞെടുത്ത നാല് എപ്പി സോഡുകളുടെ ഡി.വി.ഡി സമര്‍പ്പിക്കണം. ശ്രാവ്യ മാധ്യമങ്ങള്‍ പ്രക്ഷേപണം ചെയ്ത 2015-2016 വര്‍ഷത്തെ മലയാള കാര്‍ഷിക പരിപാടിയുടെ നാല് എപ്പിസോഡുകളുടെ സി.ഡി യും സമര്‍പ്പിക്കണം. കൂടാതെ ദ്യശ്യ ശ്രാവ്യ മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത കാര്‍ഷിക പരിപാടിയുടെ ടെലികാസ്റ്റ് സര്‍ട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷയും വിശദാംശവും www.fibkerala.gov.in -ല്‍ ലഭിക്കും. സമ്പര്‍ക്ക നമ്പര്‍ 0471-2317314,9947695300 (മൊബൈല്‍) പി.എന്‍.എക്‌സ്.691/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|