A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/02/2016

 

 


സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പരീശീലനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പബ്ലിക് റിലേഷന്‍സില്‍ പരിശീലനം നല്‍കുന്നതിന്റെ ആദ്യഘട്ടം നാളെ (ഫെബ്രുവരി 18) ആരംഭിക്കും. എട്ട് ജില്ലകളില്‍ നിന്നുള്ള 50 വില്ലേജ് ഓഫീസര്‍മാര്‍ക്കാണ് എറണാകുളം ആശിര്‍ഭവനില്‍ ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക. പൊതുജനങ്ങളോടുള്ള ജീവനക്കാരുടെ സമീപനത്തില്‍ മാറ്റം ലക്ഷ്യമിട്ട് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ കീഴില്‍ ഇന്‍ഫര്‍മേഷന്‍ എഡ്യൂക്കേഷന്‍ കമ്യൂണിക്കേഷന്‍ പദ്ധതി പ്രകാരമാണ് പരിശീലനം നല്‍കുന്നത്. പൊതുജന സമ്പര്‍ക്കത്തിലും പത്രപ്രവര്‍ത്തനത്തിലും പരിചയ സമ്പന്നരായ മാധ്യമപ്രവര്‍ത്തകരും, ഐ ആന്റ് പി ആര്‍ ഡി ഉദ്യോഗസ്ഥരുമാണ് പരിശീലനം നല്‍കുന്നത്. പി. ആര്‍. ഡി കള്‍ച്ചറല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എസ് ബാഹുലേയന്‍ നായരാണ് നോഡല്‍ ഓഫീസര്‍ പി.എന്‍.എക്‌സ്.696/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|