A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/02/2016

 

 


സര്‍ക്കാരിന്റെ വികസന സന്ദേശയാത്രയ്ക്ക് ഇന്നാരംഭം

സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന മള്‍ട്ടിമീഡിയ വികസന സന്ദേശയാത്രയും മൊബൈല്‍ എക്‌സിബിഷനും ഇന്ന്(18.02.16) വൈകുന്നേരം ആറിന് കനകക്കുന്ന് പരിസരത്ത് പബ്ലിക് റിലേഷന്‍സ് സാംസ്‌കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യും.വീഡിയോദ്യശ്യങ്ങളുടെ സഹായത്തോടെ മാജിക്‌ഷോ, കളരിപ്പയറ്റ്, ബാന്‍ഡ്‌മേളം, ന്യത്തസംഘം എന്നിവ ഉള്‍പ്പെടുത്തിയാണ് മള്‍ട്ടിമീഡിയാഷോ തയാറാക്കിയിട്ടുളളത്. തിരുവനന്തപുരം മേഖലയില്‍ വിതുര സുഹ്യത്ത് നാടക കളരിയും, എറണാകുളം മേഖലയില്‍ ഗുരുവായൂര്‍ ഇന്റിമേറ്റ് തിലകന്‍ ഗ്രൂപ്പും, കോഴിക്കോട് മേഖലയില്‍ എടക്കാട് സി.വി.എന്‍ കളരിസംഘവുമാണ് പരിപാടി അവതരിപ്പിക്കുന്നത്. ഓരോ സംഘത്തിലും പതിനഞ്ചോളം കലാകാരന്‍മാര്‍ പങ്കെടുക്കും. പി.ആര്‍.ഡി ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍ അജിത്ത് കുമാര്‍ രചനയും, വിതുര ആര്‍.സുധാകരന്‍ സംവിധാനവും, പി.ആര്‍.ഡി അസിസ്റ്റന്റ് എഡിറ്റര്‍ ബി.റ്റി അനില്‍കുമാര്‍ വീഡിയോ ചിത്രീകരണവും നിര്‍വഹിച്ചു. പി.എന്‍.എക്‌സ്.714/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|