A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/02/2016

 

 


നോട്ടം ദി റിയല്‍ റീല്‍ ഷോയിലെ മികച്ച ചിത്രത്തെ പ്രേക്ഷകര്‍ക്ക് കണ്ടെത്താം

വികസനം പ്രമേയമാക്കി കേരളത്തില്‍ ആദ്യമായി സംഘടിപ്പിച്ച നോട്ടം ദി റിയല്‍ റീല്‍ ഷോ എന്ന റിയാലിറ്റി ഷോയിലെ മികച്ച ചിത്രങ്ങള്‍ കണ്ടെത്താന്‍ പ്രേക്ഷകര്‍ക്കും അവസരം. ദൂരദര്‍ശനിലും എസിവി യിലും കേരളവിഷനിലുമാണ് റിയാലിറ്റി ഷോ സംപ്രേഷണം ചെയ്തുവരുന്നത്. ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് nottam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ വീണ്ടും കാണാനും വോട്ട് രേഖപ്പെടുത്താനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടം യൂ ട്യൂബ് ചാനലിലൂടെ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുണ്ടായ ചിത്രത്തിനും സമ്മാനം നല്‍കും. റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ച 36 ചിത്രങ്ങളില്‍ നിന്നും 14 ചിത്രങ്ങള്‍ ജൂറി തെരഞ്ഞെടുത്തിരുന്നു. ഈ ചിത്രങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ് നല്‍കുന്നതിനായാണ് ഓണ്‍ലൈന്‍ വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഫെബ്രുവരി 22 ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് വരെ വോട്ട് ചെയ്യാം. പ്രേക്ഷകര്‍ തെരഞ്ഞെടുക്കുന്ന മികച്ച ചിത്രത്തിന് അന്‍പതിനായിരം രൂപ സമ്മാനമായി നല്‍കും. ഇതിന് പുറമെ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനം. രണ്ടാം സമ്മാനാര്‍ഹമാകുന്ന ചിത്രത്തിന് എഴുപത്തയ്യായിരം രൂപയും മൂന്നാം സ്ഥാനം നേടുന്ന ചിത്രത്തിന് അന്‍പതിനായിരം രൂപയും സമ്മാനമായി നല്‍കും. ഇതിന് പുറമെ പത്ത് ചിത്രങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം രൂപ വീതം പ്രത്യേക സമ്മാനങ്ങളും നല്‍കും. ഒപ്പം പ്രശസ്തി പത്രവും ഫലകവും സമ്മാനിക്കും. യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിലല്‍ ഏറ്റവും വ്യൂവര്‍ഷിപ്പ് നേടിയ ചിത്രത്തിന് അന്‍പതിനായിരം രൂപയും സമ്മാനം നല്‍കും. വികസനം പ്രമേയമാക്കി സംഘടിപ്പിച്ച നോട്ടം ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ 242 എന്‍ട്രികളാണ് ലഭിച്ചത്. ഇതില്‍ നിന്നും പ്രാഥമിക ജൂറി തെരഞ്ഞെടുത്ത 36 ചിത്രങ്ങളാണ് റിയാലിറ്റി ഷോയില്‍ ഉള്‍പ്പെടുത്തിയത്. നോട്ടം ദി റിയല്‍ റീല്‍ ഷോയുടെ അവാര്‍ഡുകള്‍ ഫെബ്രുവരി 23 ന് നടക്കുന്ന ഫൈനല്‍ ഷോയില്‍ പ്രഖ്യാപിക്കും. ദൂരദര്‍ശനില്‍ രാത്രി ഒന്‍പത് മുതല്‍ പത്ത് വരെയാണ് സംപ്രേഷണം. എ.സി.വി, കേരളാ വിഷന്‍ ചാനലുകളിലും ഇത് സംപ്രേഷണം ചെയ്യും. പി.എന്‍.എക്‌സ്.745/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|