A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/02/2016

 

 


1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായി 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം ഫെബ്രുവരി 23-ന് മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ്വ് ബാങ്കിന്റെ ഓഫീസില്‍ നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിങ് പദ്ധതിയനുസരിച്ചാണ് ലേലം. മത്സരസ്വഭാവത്തിലുള്ള ബിഡ്ഡുകള്‍, കോര്‍ ബാങ്കിങ് സൊല്യൂഷന്‍ മുഖാന്തിരം ഇലക്ട്രോണിക് രൂപത്തില്‍ രാവിലെ 10.30-നും 12 മണിക്കുമിടയില്‍ സമര്‍പ്പിക്കാം. മത്സരസ്വഭാവമല്ലാത്ത ബിഡ്ഡുകള്‍ 10.30-നും 11.30-നുമിടയ്ക്ക് സമര്‍പ്പിക്കാം. 10 വര്‍ഷകാലാവധിയുള്ള കടപ്പത്രങ്ങളാണ് പുറപ്പെടുവിക്കുക. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നം.41/എസ്.എസ്1/2016/ഫിന്‍. തീയതി 18/02/2016) വിശദാംശങ്ങള്‍ക്കും സംസ്ഥാന ധനവകുപ്പിന്റെ www.finance.kerala.gov.in സന്ദര്‍ശിക്കുക. പി.എന്‍.എക്‌സ്.754/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|