A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/02/2016

 

 


പിഴയൊടുക്കി നടപടി തീപ്പാക്കണം

മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളിന്‍ മേല്‍ പിഴ ഒടുക്കാത്തവര്‍ മാര്‍ച്ച് 31 നു മുമ്പ് പിഴ ഒടുക്കി തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ഇവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍/ പ്രോസിക്യൂഷന്‍ നടപടികള്‍ എന്നിവയടക്കമുളള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. www.mvd.kerala.gov.in എന്ന വെബ് സൈറ്റിലെ Fine remittance -Camera Surveillance Systemഎന്ന ലിങ്ക് വഴി ക്യാമറാനിരീക്ഷണ സംവിധാനം വഴി നല്‍കിയിട്ടുളള നോട്ടീസുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാം. ഈ ലിങ്ക് വഴി തന്നെ ഓണ്‍ലൈനായോ വകുപ്പിലെ ഏതെങ്കിലും ആഫീസില്‍ നേരിട്ടോ പിഴ ഒടുക്കി തുടര്‍ നടപടികള്‍ അവസാനിപ്പിക്കാം. MVD -IM എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ക്യാമറാനിരീക്ഷണ സംവിധാനം വഴിയുളള നോട്ടിസുകള്‍ സംബന്ധമായ വിവരങ്ങള്‍ അറിയാവുന്നതാണെന്ന് കമ്മീഷണര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.757/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|