A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/02/2016

 

 


കേരളത്തിനൊപ്പം നാലര പതിറ്റാണ്ട് പ്രകാശനം ചെയ്തു

പതിമൂന്നാം നിയമസഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നടത്തിയ പ്രസംഗങ്ങളുടെ സമാഹാരം കേരളത്തിനൊപ്പം നാലര പതിറ്റാണ്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കി. തിരുവനന്തപുരം ദര്‍ബാര്‍ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബുവിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. മുമ്പെങ്ങുമില്ലാത്ത വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് വക്കം പുരുഷോത്തമന്‍ പറഞ്ഞു. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിലൂടെ ഉണ്ടായ അനുഭവ സമ്പത്താണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയുടെ ഒന്നാമത്തെ ഗുണഭോക്താവ് താനാണ്. ഇത്രയും അധികം ജനങ്ങളെ നേരിട്ടു കണ്ട് അവരുമായി ആശയ വിനിമയം നടത്താനുള്ള അവസരമാണ് ഇതിലൂടെ തനിക്ക് ലഭിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ സുതാര്യ കേരളം പരിപാടിയില്‍ പരാതി പരിഹരിക്കപ്പെട്ടവരില്‍ നിന്നും തെരഞ്ഞെടുത്ത നാല്‍പ്പത് പേരുടെ ജീവിതകഥകളെ ആസ്പദമാക്കി പബ്ലിക് റിലേഷന്‍സ് കെ.സി.ജോസഫ് പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറി നാരായണന് നല്‍കി പ്രകാശനം ചെയ്തു. ക്യൂ ആര്‍ കോഡിന്റെ സഹായത്തോടുകൂടി തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന അനുഭവകഥകളുടെ ദ്യശ്യങ്ങള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് വായനക്കാരന് കാണാന്‍ സാധിക്കും. മീഡിയാ കണ്‍വേര്‍ജന്‍സ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ ആദ്യ പുസ്തകമാണിത്. ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് സ്വാഗതവും ഡയറക്ടര്‍ മിനി ആന്റണി നന്ദിയും പറഞ്ഞു. പി.എന്‍.എക്‌സ്.863/16 8. പി. എം. (അവസാനിച്ചു)

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|