A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 29/02/2016

 

 


പുതിയ ചീഫ് സെക്രട്ടറിയായി പി. കെ മൊഹന്തി ചാര്‍ജെടുത്തു

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി പി. കെ മൊഹന്തി ചുമതലയേറ്റു. 1980-ലെ കേരള കേഡറില്‍പ്പെട്ട ഐ. എ. എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം. പാര്‍ലമെന്ററി കാര്യ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചുവരികയായിരുന്നു. വനം, ഫിഷറീസ്, മൃഗസംരക്ഷണം, സിവില്‍ സപ്‌ളൈസ്, ധനം , പട്ടികജാതി -വര്‍ഗ്ഗ വികസന വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1998 -99 കാലഘട്ടത്തില്‍ ഐ. ആന്റ് പി. ആര്‍.ഡി വകുപ്പില്‍ ഡയറക്ടറായിരുന്നു. 1956 മെയ് ഒന്നിന് ദില്ലിയില്‍ ജനിച്ച പ്രദീപ് കുമാര്‍ മൊഹന്തി ഇംഗ്‌ളീഷ് ഭാഷയില്‍ ബിരുദ-ബിരുദാനന്തര ബിരുദ ധാരിയും മാനേജ്‌മെന്റില്‍ ഡിപ്‌ളോമയും നേടിയിട്ടുണ്ട്. അമേരിക്കയില്‍ നിന്നും എത്തിക്‌സ് ആന്റ് ഗവേണന്‍സ് വിഷയത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. പി.എന്‍.എക്‌സ് 900/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|