A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 01/03/2016

 

 


സുവര്‍ണ കേരളത്തിന്റെ കയ്യൊപ്പ് ഇന്ന്

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യു.ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ടും ഭാവിയെക്കുറിച്ചുളള ചിന്തകളും ജനങ്ങള്‍ക്ക് മുന്‍പാകെ അവതരിപ്പിക്കുന്ന സുവര്‍ണ കേരളത്തിന്റെ കയ്യൊപ്പ് ഇന്ന് (മാര്‍ച്ച് രണ്ട്) വൈകിട്ട് അഞ്ച് മണിക്ക് ടാഗോര്‍ തീയേറ്ററില്‍ നടക്കും. ചടങ്ങില്‍ മന്ത്രി കെ. സി ജോസഫ് സ്വാഗതം ആശംസിക്കും, മന്ത്രിമാരായ അനൂപ് ജേക്കബ്, ഷിബു ബേബിജോണ്‍, കെ. പി മോഹനന്‍, രമേശ് ചെന്നിത്തല, പി. കെ. കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി കെ. എം മാണി എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. മന്ത്രിമാരായ പി. ജെ ജോസഫ്, ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, പി. കെ അബ്ദുറബ്ബ്, എ. പി. അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, കെ ബാബു, സി. എന്‍ ബാലകൃഷ്ണന്‍, ഇബ്രാഹിം കുഞ്ഞ്, പി. കെ ജയലക്ഷ്മി, എം. കെ മുനീര്‍, വി. എസ് ശിവകുമാര്‍, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെ. എം. ചന്ദ്രശേഖര്‍, ചീഫ് സെക്രട്ടറി പി. കെ മൊഹന്തി എന്നിവരും പങ്കെടുക്കും. വൈകുന്നേരം നാല് മണിക്ക് സാംസ്‌കാരിക സായാഹ്നത്തോടെ പരിപാടി ആരംഭിക്കും. അഞ്ച് മണിക്ക് ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശനം. തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭാവി ചിന്തകള്‍ പങ്കുവയ്ക്കും. ചീഫ് സെക്രട്ടറി നന്ദി പ്രകാശിപ്പിക്കും. ഇതിന് ശേഷം പെരുവനം കുട്ടന്‍ മാരാരും, ഗ്രാമി ആദരവ് നേടിയ മനോജ് ജോര്‍ജ്ജും സംഘവും അവതരിപ്പിക്കുന്ന ന്യത്ത സംഗീത ആവിഷ്‌കാരം ദേവദുന്ദുഭി അരങ്ങേറും. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. പി.എന്‍.എക്‌സ്925 926/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|