A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 04/03/2016

 

 


ഒന്‍പത് വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ ഒന്‍പത് തദ്ദേശ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന് (മാര്‍ച്ച് 5) നടക്കും. തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം, കടയ്ക്കാവൂര്‍ പഞ്ചായത്തിലെ ആയിക്കുടി, കൊല്ലം കുലശേഖരപുരത്തിലെ ആദിനാട് തെക്ക്, പാലക്കാട് പല്ലശ്ശനയിലെ ഒഴുവുപാറ, കുഴല്‍മന്ദത്തെ മന്ദം, കോഴിക്കോട് ബാലുശേരിയിലെ ബാലുശേരി സൗത്ത്, കണൂര്‍ അഴിക്കോടിലെ അഴീക്കല്‍ കടപ്പുറം, കാസര്‍ഗോഡ് ചെങ്കളയിലെ ചെര്‍ക്കള വെസ്റ്റ്, പീലിക്കോട്ടെ കൊടക്കാട് എന്നിവയാണ് വാര്‍ഡുകള്‍. രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് പോളിംഗ്. വോട്ടെണ്ണല്‍ വൈകുന്നേരം ഏഴു മണിക്ക് നടക്കും. പി.എന്‍.എക്‌സ്.1001/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|