A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 10/03/2016

 

 


സ്‌പോര്‍ട്‌സ് ടാലന്റ് സ്‌കോളര്‍ഷിപ്പ് വിതരണം മാര്‍ച്ച് 17 - ന്

കേരള സര്‍വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വകുപ്പ് ഇന്ന് (മാര്‍ച്ച് 11) നടത്താനിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുളള സ്‌പോര്‍ട്‌സ് ട്രെയിനിംഗ് ഇന്‍സെന്റീവ് (2007-08,2008-09), സ്‌പേര്‍ട്‌സ് ടാലന്റ് സ്‌കോളര്‍ഷിപ്പ് (2007-2008 മാത്രം) വിതരണം മാര്‍ച്ച് 17 ന് രാവിലെ 10 മണിക്ക് സെനറ്റ് ഹാളില്‍ നടക്കും. വിദ്യാര്‍ത്ഥികളുടെ പട്ടിക www.keralauniversity.ac.in ല്‍ ലഭിക്കും. യോഗ്യരായവര്‍ അസല്‍ രേഖകള്‍ (തിരിച്ചറിയല്‍ രേഖ/ആധാര്‍,സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റിന്റെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ) സഹിതം ഹാജരാകണം. സ്‌കോളര്‍ഷിപ്പ് തുക മാര്‍ച്ച് 17-ന് തന്നെ കൈപ്പറ്റേണ്ടതാണ്. അല്ലാത്തപക്ഷം ഈ തുക കേരള സര്‍വകലാശാല ഫണ്ടിലേക്ക് നിക്ഷേപിക്കും. ഫോണ്‍ 0471 -2386480 പി.എന്‍.എക്‌സ്.1030/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|