A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 16/03/2016

 

 


ഇ-ലാംസ് ഈ വര്‍ഷവും തുടരും

ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ട് മോണിറ്ററിംഗ് സിസ്റ്റം- (e-LAMS) 2016-17 സാമ്പത്തിക വര്‍ഷവും തുടരുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവായി. കൂടുതല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബജറ്റിലെ ഒറിജിനല്‍ പ്രൊവിഷന്‍ മാത്രമേ ഇ- ലാമിലേക്ക് മാറ്റാനാകൂ. അഡീഷണല്‍ ഓഥറൈസേഷന്‍, അപ്രോപ്രിയേഷന്‍ എന്നിവ ഈ അക്കൗണ്ടിലേക്ക് മാറ്റാന്‍ അനുവദിക്കുകയില്ല. എസ്. ഡി. ജി ശീര്‍ഷകത്തിലുള്ള ഫണ്ട് ഈ അക്കൗണ്ടിലേക്ക് മാറ്റുന്നതിന് മതിയായ കാരണമുണ്ടാകണം. ഇ-ലാംസിലേക്ക് ഉള്‍പ്പെടുത്തുന്ന തുകകള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ മാര്‍ച്ച് 28 നകം നല്‍കണം. സാമ്പത്തിക വര്‍ഷാവസാനം തിടുക്കത്തിലും യുക്തിസഹമല്ലാതെയും ചെലവഴിക്കപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇ-ലാംസ് ഇക്കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത്. ഉത്തരവിന്റെ പൂര്‍ണ്ണ രൂപത്തിന് www.finance.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പി.എന്‍.എക്‌സ്.1074/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|