A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 17/03/2016

 

 


ഭൗമ മണിക്കൂര്‍ സമുചിതമായി ആചരിക്കുക : ഗവര്‍ണര്‍

മാര്‍ച്ച് 19 ശനിയാഴ്ച വൈകുന്നേരം 8.30 മുതല്‍ 9.30 വരെ വൈദ്യുത വിളക്കുകള്‍ അണച്ചും വൈദ്യുത ഉപകരണങ്ങള്‍ നിര്‍ത്തിവച്ചും ഭൗമ മണിക്കൂര്‍ ആചരിക്കണമെന്ന് പൊതുജനങ്ങളോടും സ്ഥാപനങ്ങളോടും ഗവര്‍ണര്‍ പി.സദാശിവം ആഹ്വാനം ചെയ്തു. യുക്തിസഹമായ ഊര്‍ജ ഉപഭോഗവും സംരക്ഷണവും ലക്ഷ്യമിടുന്ന ഭൗമ മണിക്കൂര്‍ കാമ്പയിന്‍ 2009 മുതല്‍ രാജ്യത്ത് ആചരിക്കുന്നുണ്ട്. ഈ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ വ്യാപകമായ പ്രചരണം നല്‍കി വന്‍ വിജയമാക്കണമെന്നും ഗവര്‍ണര്‍ അഭ്യര്‍ത്ഥിച്ചു. പി.എന്‍.എക്‌സ്.1079/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|