A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/03/2016

 

 


മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ശില്‍പ്പശാല ആരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കായി കേരള മീഡിയ അക്കാദമി ജില്ലകള്‍ തോറും ശില്‍പ്പശാല സംഘടിപ്പിക്കുന്നു. പ്രസ് ക്ലബ്ബുകളുടെയും മാധ്യമപ്രവര്‍ത്തകസംഘടനകളുടെയും സഹകരണത്തോടെ നടത്തുന്ന പരിപാടിക്ക് അക്കാദമി ഭരണസമിതിയംഗങ്ങള്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 21ന് തൊടുപുഴയില്‍ ആദ്യശില്‍പ്പശാല പ്രസ് ക്ലബ് ഹാളില്‍ അക്കാദമി ചെയര്‍മാന്‍ സെര്‍ജി ആന്റണി ഉദ്ഘാടനം ചെയ്തു. ഇന്ന് (മാര്‍ച്ച് 22)ന് പാലക്കാട് പ്രസ് ക്ലബ്ബില്‍ നടത്തുന്ന ശില്‍പ്പശാലയ്ക്ക് ഭരണസമിതിയംഗം ജോര്‍ജ് പൊടിപ്പാറയും 23ന് കൊല്ലം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാലും നേതൃത്വം നല്‍കും. 23, 24 തീയതികളില്‍ കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശില്‍പ്പശാലയ്ക്ക് ഭരണസമിതിയംഗം ദീപക് ധര്‍മ്മടമാണ് നേതൃത്വം നല്‍കുക. മാര്‍ച്ച് 26ന് ആലപ്പുഴ പ്രസ് ക്ലബ്ബിലും 28ന് കോട്ടയം പ്രസ് ക്ലബ്ബിന്റെ സഹകരണത്തോടെയും സംഘടിപ്പിക്കുന്ന ശില്‍പ്പശാലകള്‍ക്ക് ചെറുകര സണ്ണി ലൂക്കോസ് നേതൃത്വം നല്‍കും. 28, 29 തീയതികളില്‍ മലപ്പുറം പ്രസ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത് ഭരണസമിതിയംഗം വി. വിമല്‍ കുമാറാണ്. മറ്റു ജില്ലകളില്‍ ഏപ്രില്‍ മാസത്തിലാണ് പരിപാടി. മാധ്യമപ്രവര്‍ത്തകരുടെ നൈപുണ്യവികസനം ലക്ഷ്യമാക്കിയാണ് ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുന്നതെന്ന് അക്കാദമി സെക്രട്ടറി എ.എ. ഹക്കിം അറിയിച്ചു. പി.എന്‍.എക്‌സ് 1111/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|