A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/03/2016

 

 


ആര്‍എസ്ബി വൈ കാര്‍ഡ് പുതുക്കാന്‍ അവസരം

ഇക്കഴിഞ്ഞ വര്‍ഷം സ്വമേധയാ പ്രീമിയം അടച്ച് ആര്‍.എസ്.ബി.വൈ കാര്‍ഡ് പുതുക്കിയിട്ടുളള എ.പി.എല്‍ വിഭാഗത്തില്‍പ്പെടുന്ന കാര്‍ഡ് ഉടമകള്‍ക്ക് പുതിയ കാര്‍ഡ് എടുക്കുവാന്‍ പതിനാല് ജില്ലകളിലും എ.പി.എല്‍ പുതുക്കല്‍ കേന്ദ്രങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തി. 2016-17 ലെ എ.പി.എല്‍ വിഭാഗക്കാരുടെ പ്രീമിയം തുകയായ 558 രൂപയും, രജിസ്‌ട്രേഷന്‍ ഫീസായ 30 രൂപയും സഹിതം ജില്ലാ പുതുക്കല്‍ കേന്ദ്രത്തില്‍ നിലവിലെ ആര്‍.എസ്.ബി.വൈ കാര്‍ഡ് പുതുക്കാം. ഒരു കുടുംബത്തിലെ കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ അംഗങ്ങളും (പരമാവധി അഞ്ച് പേര്‍) പുതുക്കല്‍ കേന്ദ്രം സന്ദര്‍ശിച്ച് ഫോട്ടോയും വിരലടയാളവും രേഖപ്പെടുത്തണമെന്ന് ചിയാക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരത്തിന് 18002335691 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. പി.എന്‍.എക്‌സ്.1137/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|