A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 31/03/2016

 

 


സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ചുമതലയേറ്റു

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി വി.ഭാസ്‌ക്കരന്‍ വ്യാഴാഴ്ച ചുമതലയേറ്റു. മുന്‍ കോഴിക്കോട് മ്രുന്‍ പിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായ ഇദ്ദേഹം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആറാമത്തെ കമ്മീഷണറാണ്. ചുമതലയേറ്റ ശേഷം കമ്മീഷണര്‍ രാജ്ഭവനിലെത്തി സംസ്ഥാന ഗവര്‍ണ്ണറെ സന്ദര്‍ശിച്ചു. തുടര്‍ന്ന് കമ്മീഷന്‍ ആസ്ഥാനത്തു നടന്ന യോഗത്തില്‍ അദ്ദേഹം ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തു. പയ്യന്നൂര്‍ വേങ്ങര സ്വദേശിയായ വി.ഭാസ്‌ക്കരന്‍ പയ്യന്നൂര്‍ കോളെജിലും ഉഡുപ്പി ലോ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാനന്തവാടിയില്‍ മുന്‍സിഫ് മജിസ്‌ട്രേറ്റായി 1988-ല്‍ ജൂഡീഷ്യല്‍ സര്‍വ്വീസില്‍ പ്രവേശിച്ച അദ്ദേഹം പരപ്പനങ്ങാടി, കണ്ണൂര്‍, വടകര, കൊല്ലം, തൊടുപുഴ, കൊച്ചി, മഞ്ചേരി, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ വിവിധ പദവികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതല്‍ കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയാണ്. മീരയാണ് ഭാര്യ. പി.എന്‍.എക്‌സ്. 1185/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|