A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 12/04/2016

 

 


വിഷുവിനോടനുബന്ധിച്ച് ശബ്ദമേറിയ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന് നിരോധനം

വിഷു ദിനത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതില്‍ നിന്നുണ്ടാകാവുന്ന ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇത് പ്രകാരം 125 ഡസിബലില്‍ കൂടുതല്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങളുടെ (കൂട്ടിക്കെട്ടിയ പടക്കങ്ങള്‍, മാലപ്പടക്കങ്ങള്‍ തുടങ്ങിയവ) വില്‍പ്പനയും, ഉപയോഗവും നിരോധിച്ചു. രാത്രി പത്ത് മണിക്കും രാവിലെ ആറ് മണിക്കും ഇടയില്‍ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. നിശബ്ദ മേഖലകളായി സംരക്ഷിക്കേണ്ട സ്ഥലങ്ങളായ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്റര്‍ പരിസരത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നതും നിരോധിച്ചു. ഇടുങ്ങിയ സ്ഥലങ്ങളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കണം. ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ക്കു പകരമായി വര്‍ണ്ണപ്പൊലിമയുള്ളതും പ്രകാശം പരത്തുന്നതുമായ പടക്കങ്ങള്‍ ഉപയോഗിക്കുക എന്നീ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പടക്കങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിഞ്ജാപനത്തിന്റെയും, സുപ്രീം കോടതിയുടെ 2005 ജൂലൈ 21-ലെ ഡബ്യൂ. പി. (സി) 72/98 പ്രകാരമുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പടക്കം വില്‍പ്പനക്കാരും പൊതുജനങ്ങളും സഹകരിക്കണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. പി.എന്‍.എക്‌സ്.1265/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|