A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/04/2016

 

 


അന്ധവിദ്യാലയം : പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ചിനും പത്തിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്കും, മറ്റ് ക്ലാസുകളിലേക്ക് സാധാരണ സ്‌കൂളില്‍ പഠിക്കുന്ന കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് റ്റി.സിയുടെ അടിസ്ഥാനത്തിലും അഡ്മിഷന്‍ ലഭിക്കും. ആണ്‍കുട്ടികള്‍ക്ക് പത്താം ക്ലാസുവരെയും പെണ്‍കുട്ടികള്‍ക്ക് പ്ലസ്ടു വരെയും താമസിച്ച് പഠിക്കാനുളള സൗകര്യം ലഭിക്കും. പാഠ്യവിഷയങ്ങള്‍ക്ക് പുറമെ കൈത്തൊഴില്‍, സംഗീതം, സംഗീതോപകരണം, കമ്പ്യൂട്ടര്‍, നിത്യ ജീവിത നൈപുണി, സ്വതന്ത്ര സഞ്ചാര പരിശീലനം തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്‍കും. താമസം, ഭക്ഷണം, ചികില്‍സാ സഹായം തുടങ്ങിയവ സൗജന്യമായിരിക്കും. അഡ്മിഷന്‍ വേണ്ട കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് ചുവടെ പറയുന്ന വിലാസവുമായി ബന്ധപ്പെടാം. ഹെഡ്മാസ്റ്റര്‍, സര്‍ക്കാര്‍ അന്ധ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം - 14, സമ്പര്‍ക്ക നമ്പര്‍: 0471-2328184, 9447467252, ഇ മെയില്‍ : gbs.tvpm@gmail.com. പി.എന്‍.എക്‌സ്.1325/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|