A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 20/04/2016

 

 


നായ്ക്കള്‍ കുട്ടികളെ ഉപദ്രവിച്ചാല്‍ ഉടമയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണം

കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയായി നായ്ക്കളെ അലക്ഷ്യമായി അഴിച്ചുവിടുകയും അവ കുട്ടികളെ ഉപദ്രവിക്കാന്‍ ഇടവരികയും ചെയ്താല്‍ അവയുടെ ഉടമകള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 289, 336, 337, 338 എന്നീ വകുപ്പുകളും കേരളാ പോലീസ് നിയമം 118(ഇ) വകുപ്പും ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നായ്ക്കളെ അലക്ഷ്യമായി അഴിച്ചുവിടുകയും അവ കുട്ടികളെ ഉപദ്രവിക്കുകയും ചെയ്താല്‍ അവയുടെ ഉടമസ്ഥര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കണമെന്ന സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പി.എന്‍.എക്‌സ്.1329/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|