A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 21/04/2016

 

 


തിരഞ്ഞെടുപ്പ് സന്ദേശയാത്ര : ഉദ്ഘാടനം ഇന്ന്

നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹകരണത്തോടെ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന തിരഞ്ഞെടുപ്പ് സന്ദേശയാത്ര ഇന്ന് (ഏപ്രില്‍ 22) രാവിലെ 11 ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ.കെ മാജി ഫ്‌ളാഗ് ഓഫ് ചെയ്യും. നിയമസഭ മന്ദിരത്തിനു മുന്നില്‍ നടക്കുന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് അംബാസഡറായ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ വീഡിയോ സന്ദേശം പ്രകാശനം ചെയ്യും. പിആര്‍ഡി ഡയറക്ടര്‍ മിനി ആന്റണി പങ്കെടുക്കും. തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യേണ്ട രീതിയോടൊപ്പം, ജനാധിപത്യാവകാശങ്ങളെപ്പറ്റി വോട്ടര്‍മാരെ ബോധവത്കരിക്കുന്ന ചിത്രപ്രദര്‍ശനമാണ് മൊബൈല്‍ വാഹനത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള പരിശീലനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കുറി പത്തു ജില്ലകളിലായി പന്ത്രണ്ട് നിയോജകമണ്ഡലങ്ങളില്‍ നടപ്പാക്കുന്ന വിവിപാറ്റ് വോട്ടിംഗ് സംവിധാനത്തെ പരിചയപ്പെടുത്തുന്നതിനും പര്യടനത്തില്‍ സംവിധാനമുണ്ട്. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് സ്വയം ബോധ്യപ്പെടുന്നതിനുള്ള സംവിധാനമാണ് വിവിപാറ്റ്. ഈ ഉപകരണത്തില്‍ വോട്ടര്‍ ആര്‍ക്കു വോട്ട് രേഖപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന സ്ലിപ്പ് എട്ട് സെക്കന്‍ഡ് നേരത്തേക്ക് തെളിഞ്ഞുകാണാം. പിന്നീട് ഈ സ്ലിപ്പ് പെട്ടിയിലേക്ക് വീഴും. വോട്ടിംഗ് സംബന്ധിച്ച് തര്‍ക്കമുണ്ടായാല്‍ ഈ സ്ലിപ്പുകള്‍ എണ്ണാന്‍ കഴിയുമെന്നതാണ് വിവിപാറ്റിന്റെ പ്രത്യേകത. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകള്‍ കേന്ദ്രീകരിച്ച് മൂന്ന് മൊബൈല്‍ എക്‌സിബിഷന്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പര്യടനം നടത്തും. പി.എന്‍.എക്‌സ്.1339/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|