A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 22/04/2016

 

 


പ്രവേശന പരീക്ഷ പരിശീലനത്തിന് സോഫ്റ്റ് വെയര്‍

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജി മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി സോഫ്റ്റ് വെയര്‍ തയ്യാറാക്കി. പ്രഗത്ഭരായ എന്‍ട്രന്‍സ് പരിശീലകരുടേയും, വിദ്യാഭ്യാസ മനഃശാസ്ത്രവിദഗ്ധരുടെയും കൂട്ടായ പരിശ്രമത്തില്‍ തയ്യാറാക്കിയിട്ടുള്ളതാണ് ഈ സോഫ്റ്റ് വെയര്‍. ഓരോ തവണയും വ്യത്യസ്ത ചോദ്യപേപ്പറുകള്‍ സൃഷ്ടിക്കുന്നതാണ് ഈ സോഫ്റ്റ് വെയറിലെ സിമുലേഷന്‍ മോഡ്. JEEMAIN ADVANCED, NEET-UG, ICAR-AIEEA, AIPVT, SCRA, NDA-NA, KEAM, AIIMS, JIPMER, COMEDK, MU-OET, BITSAT, VITEEE, CUSAT, AMRITHA തുടങ്ങിയ പ്രധാന എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് സഹായകരമായ വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് എന്നീ നാലു വിഷയങ്ങള്‍ അടങ്ങിയ ഒരു ലക്ഷത്തോളം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, സൊല്യൂഷന്‍സും ഉള്‍ക്കൊള്ളുന്നതാണ് ഈ ഇന്‍ട്രാക്ടീവ് സോഫ്റ്റ് വെയര്‍. ഓരോ പാഠഭാഗവും പ്രത്യേകം പഠിച്ച് സ്വയം പരീക്ഷകള്‍ നടത്തി പരിശീലനം നേടാനുള്ള സൗകര്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുമ്പേ സ്വയം നിലവാരം പരിശോധിക്കാന്‍ വേണ്ടി പ്രോഗ്രാം ചെയ്യപ്പെട്ട അഡ്വാന്‍സ്ഡ് മോഡ്, പഠന പ്രക്രിയകള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്റ്റഡി മോഡ്, പരീക്ഷാ പരിശീലനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സിമുലേഷന്‍ മോഡ് എന്നിവ ഈ സോഫ്റ്റ് വെയറിന്റെ പ്രത്യേകതകളാണ്. വിദ്യാര്‍ത്ഥിയുടെ പഠന നിലവാരം രക്ഷിതാക്കള്‍ക്ക് മനസ്സിലാക്കാനും സാധിക്കുന്ന തരത്തിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത്. സമ്പര്‍ക്ക നമ്പര്‍ : 0471 2338541 പി.എന്‍.എക്‌സ്.1342/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|