A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 23/04/2016

 

 


ദേവസ്വം റിക്രൂട്ട്‌മെന്റ് : പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാലിലോ മാത്രം സമര്‍പ്പിക്കണം

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വിജ്ഞാപന പ്രകാരമുള്ള അപേക്ഷകള്‍ വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തിലായിരിക്കണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ ലൈനായി സമര്‍പ്പിക്കുവാന്‍ ഇപ്പോള്‍ സാധിക്കുകയില്ല. അപേക്ഷാ ഫീസ് മാത്രമേ ഓണ്‍ലൈന്‍ വഴി അടയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. എ4 സൈസിലുള്ള വെള്ള ഫോട്ടോ കോപ്പി പേപ്പറില്‍ അപേക്ഷാ ഫോറം പ്രിന്റ് എടുത്ത് എല്ലാ കോളങ്ങളും പൂരിപ്പിച്ച് ഒപ്പിട്ട് നിശ്ചിത സ്ഥാനത്ത് പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച് വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷാ ഫീസായ 100 രൂപ www.kdrb.in എന്ന വെബ് സൈറ്റില്‍ ലഭ്യമാകുന്ന ചെല്ലാന്‍ വഴി എസ്. ബി. ടി യുടെ ഏതെങ്കിലും ശാഖയില്‍ ഒടുക്കു വരുത്തി അസല്‍ ചെല്ലാനും എല്ലാ പ്രമാണങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പുകള്‍ കൂടി അപേക്ഷയോടൊപ്പം അയക്കണം. പൂരിപ്പിച്ച അപേക്ഷ രേഖകള്‍ സഹിതം സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ക്‌ളിഫ് ഹൗസ് റോഡ്, കവടിയാര്‍ പി. ഒ, തിരുവനന്തപുരം വിലാസത്തില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ആണ് സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി ഫീസ് മാത്രം അടച്ചവര്‍ക്ക് മെയ് 21 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പുതിയ അപേക്ഷ സമര്‍പ്പിക്കാം. വിശദ വിവരം കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ www.kdrb.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ധാരാളം ഉദ്യോഗാര്‍ത്ഥികള്‍ തെറ്റായ രീതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് വിശദീകരണം. പി.എന്‍.എക്‌സ്.1356/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|