A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 15/12/2016

 

 


പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്: ഡാറ്റാ എന്‍ട്രി നടത്താനുളള സമയ പരിധി നീട്ടി

ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍, ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിനുളള സമയ പരിധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചതായി പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 2016-17 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഡാറ്റാ എന്‍ട്രി നടത്തുമ്പോള്‍, നിര്‍ബന്ധമായും കുട്ടികളുടെ അക്കൗണ്ട് നമ്പര്‍ രേഖപ്പെടുത്തണം. പി.എന്‍.എക്‌സ്.4845/16

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|