A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 06/01/2017

 

 


പാഠപുസ്തകങ്ങള്‍ക്ക് ഇന്‍ഡന്റ് നല്‍കാന്‍ ജനുവരി 13 വരെ അവസരം

അടുത്ത അദ്ധ്യയന വര്‍ഷത്തേക്കാവശ്യമായ (2017-18) ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ക്കുളള ഇന്‍ഡന്റ് കേരള/ഗള്‍ഫ്/ലക്ഷദ്വീപ്/മാഹി എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും നേരിട്ട് ഐ.ടി@സ്‌കൂള്‍ വെബ്‌സൈറ്റായ www.itschool.gov.in ല്‍ ഓണ്‍ലൈനായി 2016 ഡിസംബര്‍ 22 മുതല്‍ 31 വരെ നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ധാരാളം സ്‌കൂളുകള്‍ ഇനിയും ഇന്‍ഡന്റ് ചെയ്യാനുണ്ടെന്നും ഇന്‍ഡന്റ് നടത്തിയവയില്‍ അപാകതകള്‍ ഉണ്ടെന്നും ഐടി@സ്‌കൂള്‍ ഡയറക്ടര്‍ അറിയിച്ചു. ഇന്‍ഡന്റ് ചെയ്യാത്തതും അപാകത വരുത്തിയതുമായ സ്‌കൂളുകള്‍ക്ക് ജനുവരി ഒമ്പതു മുതല്‍ 13 വരെ വീണ്ടും ഇന്‍ഡന്റ് നടത്തുന്നതിനുളള അവസരം ഐടി @ സ്‌കൂള്‍ വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ടെന്നും ഐ.ടി.@സ്‌കൂള്‍ ഡയറക്ടര്‍ അറിയിച്ചു. പി.എന്‍.എക്‌സ്.73/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|