A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 09/01/2017

 

 


ദേശീയ ജൈവവൈവിധ്യ സമ്മേളനം ഫെബ്രുവരി 23നും 24നും

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന മൂന്നാമത് ദേശീയ ജൈവവൈവിധ്യ കോണ്‍ഫറന്‍സ് ഫെബ്രുവരി 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും. ജൈവവൈവിധ്യം സുസ്ഥിര വികസനത്തിന് എന്നതാണ് മുഖ്യവിഷയം. വികേന്ദ്രീകൃത പ്രകൃതിവിഭവ പരിപാലനം, ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഭൂവിഭാഗ സമീപനങ്ങള്‍, ജൈവവൈവിധ്യം ആരോഗ്യ-ഭക്ഷ്യ സുരക്ഷയ്ക്ക്, ജൈവവൈവിധ്യം-സുസ്ഥിരോപയോഗവും നേട്ടങ്ങളുടെ പങ്കുവയ്ക്കലും തുടങ്ങിയവയാണ് ഉപവിഷയങ്ങള്‍. ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ പ്രഗത്ഭരായ വ്യക്തികള്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിലേക്ക് വിഷയാവതരണം നടത്താന്‍ താത്പര്യമുള്ള പ്രതിനിധികളില്‍ നിന്നും പൊതു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അബ്‌സ്ട്രാക്ടുകള്‍ ക്ഷണിച്ചു. സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.nbc-india.com, www.keralabiodiversity.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക. പി.എന്‍.എക്‌സ്.108/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|