A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/01/2017

 

 


സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ : അന്തിമരേഖ പ്രകാശനം ചെയ്തു

നഗരപ്രദേശങ്ങളില്‍ ശുചിത്വവുമായി ബന്ധപ്പെട്ട മേഖലകളുടെ വികസനം സാധ്യമാക്കുന്ന സമഗ്രമായ പദ്ധതികളുടെ ആസൂത്രണത്തിനും നിര്‍വഹണത്തിനും തയ്യാറാക്കുന്ന സിറ്റി സാനിറ്റേഷന്‍ പ്ലാനിന്റെ അന്തിമ രേഖ പുറത്തിറക്കി. ശുചിത്വമിഷന്റെയും ജര്‍മ്മന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടന്ന ശില്പശാലയിലാണ് രേഖ പ്രകാശനം ചെയ്തത്. ശില്പശാല ജര്‍മ്മന്‍ ഫെഡറല്‍ റിപ്പബ്ലിക് കോണ്‍സല്‍ ജനറല്‍ മാര്‍ഗിറ്റ് ഹെല്‍വിംഗ് ബോട്ടേ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷനെ ജര്‍മ്മന്‍ ഫെഡറല്‍ റിപ്പബ്ലിക് സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ. വാസുകി മുഖ്യപ്രഭാഷണം നടത്തി. നാഷണല്‍ അര്‍ബന്‍ സാനിറ്റേഷന്‍ പോളിസി പ്രോജക്ട് ഡയറക്ടര്‍ ഡര്‍ക്ക് വാല്‍ത്തര്‍, ടെക്‌നിക്കല്‍ അഡൈ്വസര്‍ സാറാ ഹേബര്‍സാക്, ശുചിത്വമിഷന്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) സി.വി. ജോയ്, കുടിവെള്ള വിഭാഗം ഡയറക്ടര്‍ എല്‍.പി.ചിത്തര്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. നാഷണല്‍ അര്‍ബന്‍ സാനിറ്റേഷന്‍ പോളിസി 2008 അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട പതിനാല് നഗരസഭകളില്‍ ജര്‍മ്മന്‍ ഇന്റര്‍ നാഷണല്‍ കോ-ഓപ്പറേഷന്റെ (GIZ) സഹായത്തോടെയാണ് സിറ്റി സാനിറ്റേഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിയേഴ് നഗരസഭകളിലെ ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശുചിത്വമിഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു. പി.എന്‍.എക്‌സ്.261/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|