A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 18/01/2017

 

 


വരള്‍ച്ചാ ദുരിതാശ്വാസം : ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല

സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമായിവരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന ജാഗ്രതയും മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളും താഴേതട്ടില്‍ എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജില്ലകളില്‍ മന്ത്രിമാര്‍ക്ക് ചുമതല നല്‍കി. തിരുവനന്തപുരം - കടകംപള്ളി സുരേന്ദ്രന്‍, കൊല്ലം - ജെ. മെഴ്‌സിക്കുട്ടിയമ്മ, പത്തനംതിട്ട - മാത്യു ടി. തോമസ്, ആലപ്പുഴ - ജി. സുധാകരന്‍, കോട്ടയം - കെ. രാജു, ഇടുക്കി - എം.എം. മണി, എറണാകുളം - സി. രവീന്ദ്രനാഥ്, തൃശൂര്‍ - എ.സി. മൊയ്തീന്‍, പാലക്കാട് - എ.കെ. ബാലന്‍, മലപ്പുറം - ഡോ. കെ.ടി. ജലീല്‍, കോഴിക്കോട് - ടി.പി. രാമകൃഷ്ണന്‍, കാസര്‍കോഡ് - ഇ. ചന്ദ്രശേഖരന്‍, കണ്ണൂര്‍ - കെ.കെ. ശൈലജ ടീച്ചര്‍, വയനാട് - എ.കെ. ശശീന്ദ്രന്‍ എന്നിങ്ങനെയാണ് മന്ത്രിമാര്‍ക്ക് ചുമതല നല്‍കിയിട്ടുള്ളത്. പി.എന്‍.എക്‌സ്.263/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|