A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 19/01/2017

 

 


വായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുന്നെന്ന് ജാമ്യക്കാര്‍ ഉറപ്പുവരുത്തണം: സഹകരണ ഓംബുഡ്‌സ്മാന്‍

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്ന വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നുവെന്ന് ജാമ്യക്കാര്‍ ഉറപ്പുവരുത്തണമെന്ന് സഹകരണ ഓംബുഡ്‌സ്മാന്‍ എ.മോഹന്‍ദാസ്. ജാമ്യം നിന്ന ജീവനക്കാരുടെ എല്ലാ ജില്ലകളില്‍ നിന്നും ലഭിക്കുന്ന പരാതികളിന്‍മേലാണ് ഓംബുഡ്‌സ്മാന്റെ പൊതുനിര്‍ദേശം. ജാമ്യക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചാല്‍ പോലും ജാമ്യബാധ്യത തീരുന്നില്ല. ജാമ്യക്കാര്‍ മരിച്ചുപോയാല്‍ അവകാശികള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്ക് എന്‍.എല്‍.സി ലഭിക്കാന്‍ പതിന്മടങ്ങ് തുക അടയ്‌ക്കേണ്ട സ്ഥിതിയിലാണ്. വായ്പക്കാരായ ജീവനക്കാരുടെ ശമ്പള റിക്കവറി നടത്തി നല്‍കാത്ത സ്ഥാപനമേധാവികള്‍കള്‍ക്ക് എതിരെ സഹകരണ നിയമം 94(5) അനുസരിച്ച് നടപടി എടുക്കണമെന്നു സഹകരണ സ്ഥാപനങ്ങളോട് സഹകരണ ഓംബുഡ്‌സ്മാന്‍ ആവശ്യപ്പെട്ടു. പി.എന്‍.എക്‌സ്.299/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|