A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 25/01/2017

 

 


സംസ്ഥാന ക്ഷീരകര്‍ഷക സംഗമം 28 മുതല്‍ പട്ടാമ്പിയില്‍

ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ക്ഷീരസംഗമം പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ ജനുവരി 28,29,30 തീയതികളില്‍ നടക്കും. ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം ജനുവരി 30ന് രാവിലെ 10.30ന് മേലേപട്ടാമ്പി മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു അധ്യക്ഷത വഹിക്കും. സംഗമവുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷക പാര്‍ലമെന്റ്, കേരള ഡയറി എക്‌സ്‌പോ, വനിതാ ക്ഷീരകര്‍ഷകസംഗമം, മാധ്യമ സെമിനാര്‍, യുവസംരംഭക സംഗമം, ശില്പശാലയും സാംസ്‌കാരിക സായാഹ്നവും, കന്നുകാലി പ്രദര്‍ശനം, സൗജന്യ കണ്ണ്-ക്യാന്‍സര്‍ പരിശോധന ക്യാമ്പ്, കലാ സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ.രാജു അറിയിച്ചു. കര്‍ഷക പാര്‍ലമെന്റ് ജനുവരി 29ന് രാവിലെ 10ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറും ഡെയറി എക്‌സ്‌പോ 28ന് രാവിലെ 10ന് സാംസ്‌കാരിക, പട്ടികജാതി, പട്ടികവര്‍ഗ,പിന്നാക്ക ക്ഷേമ മന്ത്രി എ.കെ.ബാലനും മാധ്യമ ശില്പശാല 29ന് രാവിലെ 11ന് മന്ത്രി കെ.രാജുവും യുവകര്‍ഷക സംഗമം 28ന് ഉച്ചയ്ക്ക് രണ്ടിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരുടെയും സംഘം ജീവനക്കാരുടെയും ശില്പശാല 29ന് ഉച്ചയ്ക്ക് മൂന്നിന് മന്ത്രി ഡോ.കെ.ടി ജലീലും സാംസ്‌കാരിക സായാഹ്നം 29ന് വൈകിട്ട് നാലിന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദനും ഉദ്ഘാടനം ചെയ്യും. കന്നുകാലി പ്രദര്‍ശന മത്സരം 28ന് രാവിലെ ഒന്‍പത് മുതല്‍ മുതുമല ക്ഷീരസംഘം പരിസരത്ത് നടക്കും. പി.എന്‍.എക്‌സ്.373/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|