A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 26/01/2017

 

 


സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് ഇന്ന് തുടക്കം (ജനുവരി 27)

* മുഖ്യമന്ത്രി മലയിന്‍കീഴില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന 'പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം' മിഷന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 27) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10ന് മലയിന്‍കീഴ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് ചടങ്ങ്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഐ.ബി. സതീഷ് എം.എല്‍.എ സ്വാഗതം ആശംസിക്കും. ഡോ.എ. സമ്പത്ത് എം.പി കൈപുസ്തകപ്രകാശനം നിര്‍വഹിക്കും. 13,000 ല്‍ അധികം പൊതു വിദ്യാലയങ്ങളിലാണ് മിഷന്‍ ആരംഭിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ നേതൃത്വം വഹിക്കും. അധ്യാപക, രക്ഷകര്‍തൃ, പൂര്‍വവിദ്യാര്‍ഥി, പൊതു സമൂഹ പങ്കാളിത്തം പദ്ധതിക്ക് ഉറപ്പാക്കും. പദ്ധതിയിലൂടെ എട്ടുമുതല്‍ 12 വരെ ക്ലാസുകള്‍ ഹൈടെക് ആകും. എല്‍.പി, യു.പി സ്‌കൂളുകളില്‍ കമ്പ്യൂട്ടര്‍ സൗകര്യം ഉറപ്പാക്കും. നവീകരിച്ച ലാബുകള്‍, ജൈവവൈവിധ്യ ഉദ്യാനങ്ങള്‍, കലാ-കായിക-സാംസ്‌കാരിക, ടാലന്റ് പാര്‍ക്കുകള്‍, നീന്തല്‍ കുളങ്ങള്‍ തുടങ്ങിയവ വരും. പി.എന്‍.എക്‌സ്.388/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|