A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 28/01/2017

 

 


ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌കാരം : അപേക്ഷ ക്ഷണിച്ചു

നഴ്‌സിങ് മേഖലയിലെ (ജനറല്‍ & പബ്ലിക് ഹെല്‍ത്ത്) ഉദ്യോഗസ്ഥര്‍ക്കുള്ള 2017 വര്‍ഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും മാനദണ്ഡങ്ങളും ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും ആരോഗ്യ കേരളം വെബ്‌സൈറ്റിലും www.dhs.kerala.gov.in വെബ്‌സൈറ്റിലും ലഭ്യമാണ്. ഇതിലേക്കായി നഴ്‌സുമാര്‍, ആക്‌സിലറി നഴ്‌സ് മിഡ്‌വൈഫ്മാര്‍, ലേഡി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ (പി.എച്ച്.എന്‍) എന്നീ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആവശ്യമായ രേഖകള്‍ക്കൊപ്പം ഫെബ്രുവരി 15 വൈകിട്ട് അഞ്ചിന് മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ (നഴ്‌സിങ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം. പുരസ്‌ക്കാരങ്ങള്‍ നഴ്‌സസ് ദിനമായ മേയ് 12ന് വിതരണം ചെയ്യും. പി.എന്‍.എക്‌സ്.411/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|