A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 31/01/2017

 

 


സൈബര്‍ശ്രീയില്‍ കമ്മ്യൂണിക്കേഷന്‍, വ്യക്തിത്വ വികസന പരിശീലനം

പട്ടികജാതി വികസന വകപ്പിനുവേണ്ടി സി-ഡിറ്റ് നടത്തുന്ന സൈബര്‍ശ്രീ സോഫ്റ്റ് സ്‌കില്‍ വികസന പരിശീലനത്തിന്റെ അഞ്ചാം ബാച്ചിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെടുന്നവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 20നും 26നും മധ്യേ പ്രായമുള്ളവരായിരിക്കണം. ഐ.ടി അധിഷ്ഠിതമായി മൂന്ന് മാസത്തെ പരിശീലനത്തില്‍ കമ്മ്യൂണിക്കേഷന്‍, വ്യക്തിത്വ വികസനം എന്നിവ ഉള്‍പ്പെടുത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ പാസായവര്‍ക്കും എന്‍ജിനീയറിങ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം നാലായിരം രൂപ സ്റ്റൈപ്പന്റ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് സഹിതം ഫെബ്രുവരി പത്തിന് മുമ്പ് സൈബര്‍ശ്രീ, സി-ഡിറ്റ്, പൂര്‍ണിമ, ടി.സി 81/2964, ഹോസ്പിറ്റല്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695 014 എന്ന വിലാസത്തില്‍ അപേക്ഷകള്‍ ലഭിക്കണം. cybersricdit@gmail.com എന്ന വിലാസത്തിലും അപേക്ഷകള്‍ അയക്കാം. ഫോണ്‍ : 0471 - 2323949. പി.എന്‍.എക്‌സ്.438/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|