A+ | Reset | A-

 

 

   
Online PRESS RELEASES from Directorate, Thiruvananthapuram on 02/02/2017

 

 


മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ പദ്ധതിയൊരുക്കും: മന്ത്രി കെ.ടി. ജലീല്‍

* എല്ലാ ജില്ലയിലും ബഡ്‌സ് സ്‌കൂളുകള്‍ ആരംഭിക്കും * ജില്ലതോറും വിവാഹ പൂര്‍വ കൗണ്‍സലിംഗ് സെന്ററുകള്‍ തുടങ്ങും * സംസ്ഥാന ബഡ്‌സ് കലോത്സവം ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന എല്ലാ കുട്ടികളെയും ബഡ്‌സ് സ്‌കൂളുകളിലും റീ ഹാബിലിറ്റേഷന്‍ സെന്ററുകളിലുമെത്തിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്താന്‍ പ്രാപ്തരാക്കുക കുടുംബശ്രീയുടെ മുഖ്യ ലക്ഷ്യങ്ങളിലൊന്നാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ കുടുംബശ്രീ സംഘടിപ്പിച്ച ബഡ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഓരോ പഞ്ചായത്തിലും ശരാശരി 90 ഭിന്നശേഷിക്കാരുണ്ട്. ഇവരെയെല്ലാം ബഡ്‌സ് സ്‌കൂളുകളില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് കുടുംബശ്രീ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനായി എല്ലാ ജില്ലകളിലും റീ ഹാബിലിറ്റേഷന്‍ സെന്ററുകളും ബഡ്‌സ് സ്‌കൂളുകളും ആരംഭിക്കും. നിരന്തര പരിശീലനം നല്‍കി ഈ കുട്ടികളെ മിടുക്കന്മാരും മിടുക്കികളുമാക്കും. എല്ലാ കുട്ടികളെയും ബഡ്‌സ് സ്‌കൂളുകളിലെത്തിക്കാന്‍ ബൃഹത്തായ പദ്ധതിക്ക് കുടുംബശ്രീ ശ്രമിക്കുകയാണ്. ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. സംസ്ഥാനത്തെ എട്ടു ലക്ഷത്തോളം വരുന്ന ഭിന്നശേഷിക്കാരുടെ പ്രശ്‌നങ്ങള്‍ അയല്‍ക്കൂട്ടങ്ങളില്‍ ചര്‍ച്ചചെയ്ത് പരിഹാര നടപടികളെടുക്കും. ഭിന്നശേഷിക്കാരെ പരിഗണിക്കാതെ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലയളവിലുള്ള രണ്ടാം ജനകീയാസൂത്രണത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കും. വിവാഹമോചനങ്ങളുടെ എണ്ണം കുറയ്ക്കുക എന്ന ഉദ്ദേശ്യത്തോടെ ജില്ല തോറും വിവാഹ പൂര്‍വ കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കും. ഇതിന് ഒരുവര്‍ഷം ഒന്നരക്കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. ആദ്യ സെന്റര്‍ മലപ്പുറത്ത് തവന്നൂരില്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കേരളത്തിന്റെ കുടുംബശ്രീ എന്ന മാസിക കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എസ.് ഹരികിഷോറിനു നല്‍കി മന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 2500 ഓളം കുട്ടികളാണ് ബഡ്‌സ് കലോത്സവത്തില്‍ പങ്കെടുത്തത്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് പ്രോഗ്രാം ഓഫീസര്‍ ജി.അമൃത, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, പ്രോഗ്രാം ഓഫീസര്‍ ഡോ. സലിം എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ സംബന്ധിച്ചു. പി.എന്‍.എക്‌സ്.483/17

Maintained by Web & New Media Division, Information & Public Relations Department

PUBLIC HOLIDAYS 2015 ELECTION REPORTAGE SINCE 1951 THE RIGHT TO INFORMATION ACT 2005 | KUNHIKRISHNAN COMMITTEE REPORT HIGHLIGHTSKUNHIKRISHNAN COMMITTEE | FINAL REPORT|